
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 478 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,485 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,20,289 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,80,451 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,35,526 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 42,624 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
മസ്‌കറ്റ് : കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള ആര്‍ടി പിസിആര്‍ പരിശോധന (PCR test) മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമില്ലെന്ന് കൊവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നൊഴിവാക്കിയത്. പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഹോട്ടലുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ആറു മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.
യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു; ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ
അബുദാബി: അബുദാബിയിലെ (Abu Dhabi) സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ (covid test) ഇളവ് അനുവദിച്ചു. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇനി മുതല്‍ 28 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന (PCR test) നടത്തിയാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് ഓരോ 14 ദിവസം കൂടുമ്പോഴും ആയിരുന്നു.
അതേസമയം 16 വയസ്സും അതിന് മുകളിലുമുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. 16 വയസ്സിന് മുകളിലുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ജനുവരി 31 മുതലാണ് അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ക്ലാസുകളിലേക്ക് തിരികെ എത്താന്‍ തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam