
ദുബൈ: വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) (Rifa Mehnu) ദുബൈയില്‍ (Dubai) മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്.
ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
അബുദാബി: പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ട് തച്ചമ്പാറ മുത്തുക്കുറുശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അബുദാബി (Abu Dhabi) മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലില്‍ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്‍ച രാത്രി വരെ ജോലി ചെയ്‍ത ശേഷം വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. ഞായറാഴ്‍ച ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നുവെന്ന് അദ്ദേഹം ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ അറിയിച്ചു.
ഒമാനില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ