
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 558 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,623 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,18,038 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,82,477 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,41,706 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 38,470 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ദുബൈ: ലോകാരോഗ്യ സംഘടനയുടെ (WHO) മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഇടംപിടിച്ച് എമിറാത്തി വനിത. ആദ്യമായാണ് ഒരു എമിറാത്തി വനിത ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്. യുഎഇയുടെ ആരോഗ്യകാര്യ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനിക്കാണ് (Dr Farida AlHosani) ഈ അംഗീകാരം.
2022-2024 കാലയളവില്‍ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ പാന്‍ഡമിക് പ്രിപയര്‍ഡ്‌നസ് ഫ്രെയിംവര്‍ക്ക് അഡൈ്വസറി ഗ്രൂപ്പില്‍ ഉണ്ടാകും. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പകര്‍ച്ചവ്യാധി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ഡോ. ഫരീദ. പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതും വികസ്വരരാജ്യങ്ങളിലേക്ക് രോഗപ്രതിരോധ മരുന്നുകളും വാക്‌സിനുകളും വിതരണം സജീവമാക്കുന്നതുമാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റമദാന്‍ മാസത്തില്‍ യുഎഇയിലെ ജോലി സമയം പ്രഖ്യാപിച്ചു
ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ (Expo 2020 Dubai) പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്‌സ്‌പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റില്‍ ഏകദേശം 16 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകര്‍ ചൊവ്വാഴ്ച അറിയിച്ചു. എക്‌സ്‌പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ സന്ദര്‍ശനങ്ങളില്‍ പകുതിയും ആവര്‍ത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങളാണ് എകസ്‌പോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോ 2020 ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. എക്‌സ്‌പോ 2020 സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്‌പോര്‍ട്ടില്‍ എക്‌സ്‌പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ ഒരു കാരണം.
എകസ്‌പോ തുടങ്ങിയത് മുതല്‍ ഫെബ്രുവരി വരെ രാഷ്ട്രത്തലവന്‍മാര്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 13,000 ഉന്നത നേതാക്കള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 28,000 പരിപാടികള്‍ എക്‌സ്‌പോയില്‍ സംഘടിപ്പിച്ചുണ്ട്. ഈ മാസം 31 വരെയാണ് എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ അവസരമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ