Covid 19 : യുഎഇയില്‍ 92 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല

By Web TeamFirst Published Dec 13, 2021, 4:41 PM IST
Highlights

പുതിയതായി നടത്തിയ  2,45,149 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.49 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

അബുദാബി: യുഎഇയില്‍(UAE) ഇന്ന് 92 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 71 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ  2,45,149 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.49 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,42,894 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  7,37,967 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,776 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

ഷാര്‍ജയിലെ സ്‌കൂളുകള്‍ക്കും മൂന്ന് ദിവസം വാരാന്ത്യ അവധി

ഷാര്‍ജ: ഷാര്‍ജയിലെ( Sharjah) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ സ്വകാര്യ സ്‌കൂളുകള്‍ക്കും(private schools) യൂണിവേഴ്‌സിറ്റികള്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം അവധി(weekend)പ്രഖ്യാപിച്ചു. ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. പുതിയ തീരുമാനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിന്റെ സമയമടക്കമുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ ഒഴികെ മറ്റ് എമിറേറ്റുകളില്‍ വെള്ളിയാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. 

click me!