Omicron : ഒമിക്രോണ്‍: കരുതലോടെ ഒമാന്‍; മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് സുപ്രിം കമ്മറ്റി

By Web TeamFirst Published Dec 12, 2021, 11:56 PM IST
Highlights

കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ , എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50% വരെ കര്‍ശനമായും പരിമിതപ്പെടുത്തുവാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം.

മസ്‌കറ്റ്: 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ്(third dose) കൊവിഡ്-19(covid 19) വാക്സിന്‍(vaccine) നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി(Supreme Committee) പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചു. വാക്‌സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.

കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ , എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50% വരെ കര്‍ശനമായും പരിമിതപ്പെടുത്തുവാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം  നിരീക്ഷിക്കുവാന്‍  നടപടികള്‍  സ്വീകരിക്കും. ഒമിക്രോണ്‍ എന്ന കൊവിഡിന്റെ പുതിയ വകഭേദം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി  അറിയിച്ചു.

🔴عاجل| اللجنة العليا المكلفة ببحث آلية التعامل مع كورونا كوفيد-19 تصدر قرارات جديدة pic.twitter.com/LSZmwUt9cK

— مركز الأخبار (@omantvnews)

 

 

 

click me!