
അബുദാബി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മാസ്ക് ധരിക്കാതിരിക്കുക, കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ 2000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിച്ചവരുടെ വിവരങ്ങളാണ് ബുധനാഴ്ച വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അധികൃതര്‍ പുറത്തുവിട്ടത്.
ആരോഗ്യ സുരക്ഷാ നടപടികള്‍ ലംഘിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമലംഘകരുടെ വിവരങ്ങളടക്കം പുറത്തുവിടുന്നത്. സ്വകാര്യ വാഹനങ്ങളില്‍ മാസ്ക് ധരിക്കാതെയും വൈറസ് ബാധ തടയുന്നതിന് അതത് എമിറേറ്റുകള്‍ നിര്‍ദേശിച്ച നടപടികള്‍ പാലിക്കാതെയും യാത്ര ചെയ്ത മൂന്ന് പ്രവാസികളുടെ വിവരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
കര്‍ഫ്യൂ നിലവിലുണ്ടായിരുന്ന സമയത്ത് അത് ലംഘിച്ച് പുറത്തിറങ്ങിയ ഒരു സ്വദേശിക്കും രണ്ട് പ്രവാസികള്‍ക്കും 3000 ദിര്‍ഹം വീതം പിഴ ശിക്ഷ ലഭിച്ചു. പൊതുചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ചതിന് ഒരു അറബ് പൗരന് 10,000 ദിര്‍ഹവും ഒരു പ്രവാസി ഉള്‍പ്പെടെ നാല് പേര്‍ക്ക് 5000 ദിര്‍ഹം വീതവും പിഴ ലഭിച്ചു. കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കാത്തതിന് ഒരു സ്വദേശിക്കും മറ്റൊരു പ്രവാസിക്കും 2000 ദിര്‍ഹം വീതം പിഴ ശിക്ഷയും ലഭിച്ചതായി യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam