അറബ് യുവാക്കള്‍ താമസിക്കാനാഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുഎഇ

By Web TeamFirst Published Oct 8, 2020, 10:07 AM IST
Highlights

മദ്ധ്യപൂര്‍വ ദേശത്തേയും വടക്കേ ആഫ്രിക്കയിലെയും 17 അറബ് രാജ്യങ്ങളിൽ നിന്നുള്ള 18നും 24നും ഇടയിൽ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 4,000 യുവ അറബ് പൗരന്മാർ സര്‍വേയില്‍ പങ്കെടുത്തു. പകുതി വീതം സ്ത്രീകളെയും പുരുഷന്മാരെയും പങ്കെടുപ്പിച്ചാണ് വിവരശേഖരണം നടത്തിയത്. 

അബുദാബി: അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവുമധികം യുവാക്കള്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമെന്ന പദവി യുഎഇക്ക് സ്വന്തം. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് യുഎഇ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈയാഴ്‍ച പുറത്തിറങ്ങിയ പന്ത്രണ്ടാമത് വാർഷിക അറബ് യൂത്ത് സർവേയിലാണ് മറ്റ് പടിഞ്ഞാറൻ, കിഴക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് അറബ് യുവത്വം യുഎഇയെ തെരഞ്ഞെടുത്തിരിക്കുന്നത്.  

മദ്ധ്യപൂര്‍വ ദേശത്തേയും വടക്കേ ആഫ്രിക്കയിലെയും 17 അറബ് രാജ്യങ്ങളിൽ നിന്നുള്ള 18നും 24നും ഇടയിൽ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 4,000 യുവ അറബ് പൗരന്മാർ സര്‍വേയില്‍ പങ്കെടുത്തു. പകുതി വീതം സ്ത്രീകളെയും പുരുഷന്മാരെയും പങ്കെടുപ്പിച്ചാണ് വിവരശേഖരണം നടത്തിയത്. ലോകത്തിലെ ഏത് രാജ്യത്താണ് താമസിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് 46 ശതമാനം പേരും യുഎഇയെ ഇഷ്ട രാജ്യമായി തെരഞ്ഞെടുത്തു.  33 ശതമാനം പേര്‍ അമേരിക്കയും 27 ശതമാനം പേര്‍ കാനഡയും 27 ശതമാനം പേര്‍ യു.കെയും ആണ് തെരഞ്ഞെടുത്തത്. 22 ശതമാനം പേര്‍ ജര്‍മനിയില്‍ ജീവിക്കാനും ആഗ്രഹം പ്രകടിപ്പിച്ചു.  ജർമ്മനി (22 ശതമാനം) എന്നിവയാണ് തൊട്ടുപിന്നാലെ.

സുരക്ഷ, വിശാലമായ തൊഴിലവസരങ്ങൾ, നല്ല ശമ്പള പാക്കേജുകൾ, വളരുന്ന സമ്പദ്‌വ്യവസ്ഥ, കുടുംബത്തോടൊപ്പം ജീവിക്കാനുള്ള നല്ല സ്ഥലം എന്നിവയാണ്  കാരണങ്ങളായി പറഞ്ഞത്.  (25 ശതമാനം) വളർത്താനുള്ള നല്ല സ്ഥലം എന്നിവയാണ് മികച്ച അഞ്ച് കാരണങ്ങളായി പറഞ്ഞത്.

click me!