
അബുദാബി: കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് യുഎഇയുടെ അടിയന്തര സഹായം. യുഎഇയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ നിർദേശം നടപ്പാക്കാനാണ് നീക്കം.
ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്‌സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ഏകോപനത്തോടെ നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. എമിറാത്തി ഹ്യുമാനിറ്റേറിയൻ സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത ദുരിതാശ്വാസപ്രവർത്തനം അയൽ, സൗഹൃദ രാജ്യങ്ങളോട് മാനുഷിക പരിഗണന പുലർത്തുന്നതിൽ യുഎഇക്കുള്ള പ്രതിബദ്ധത അടിവരയിടുന്നു.
മസ്‍കത്ത്: ഒമാനില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മസ്‍കത്ത് വിലായത്തിലായിരുന്നു അപകടം.
മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്താലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും സിവില്‍ ഡിഫന്‍സ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേര്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം ഇവരെ വിദഗ്ധ ചികിത്സക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മൂവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും കടലില്‍ പോകുന്നതിന് മുമ്പ് അപകടം ഒഴിവാക്കാനായി കടലിന്റെ സ്ഥിതി പരിശോധിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
അബുദാബി: അബുദാബിയില്‍ തീപിടിത്തത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ ദന ഏരിയയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീ നിന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിലെ തണുപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Read also: ഖത്തറിൽ മൂല്യ വർദ്ധിത നികുതി ഉടനെ നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ