​ഗൾഫ് രാജ്യങ്ങളിൽ ഖ​ത്ത​റും കു​വൈ​ത്തും മാ​ത്ര​മാ​ണ് ഇതുവരെ​ വാ​റ്റ് ന​ട​പ്പാ​ക്കിയിട്ടില്ലാത്തത്. 

ദോ​ഹ: ഖത്തറിൽ​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (VAT) ഉടനെ​ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ധ​നകാര്യ ​മ​ന്ത്രി അ​ലി ബി​ന്‍ അ​ഹ്മ​ദ് അ​ല്‍ കു​വാ​രി അ​റി​യി​ച്ചു. അത്തരം നികുതികൾ നടപ്പാക്കാൻ അനിയോജ്യമായ സമയത്ത് അവ നടപ്പാക്കുമെന്നാണ് ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നിടെ ഒരു ടെലിവിഷന് ചാനലിന് നൽകിയ അഭിമുഖത്തിൽ വി​ശ​ദീ​ക​രി​ച്ച​ത്.

​ഗൾഫ് രാജ്യങ്ങളിൽ ഖ​ത്ത​റും കു​വൈ​ത്തും മാ​ത്ര​മാ​ണ് ഇതുവരെ​ വാ​റ്റ് ന​ട​പ്പാ​ക്കിയിട്ടില്ലാത്തത്. നി​കു​തി പ​രി​ഷ്കാ​രം തങ്ങളുടെ ഭാ​വി​പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഉടനെ ജനങ്ങളിൽ മറ്റൊരു ഭാരം കൂടി അടിച്ചേൽപ്പിക്കുന്നില്ലെന്നും എപ്പോഴാണ് മൂല്യവർദ്ധിത നികുതി നടപ്പാക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി പ​രി​ഷ്കാ​രം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെന്നായിരുന്നു കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞത്. 

മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി
മസ്‍കത്ത്: ഒമാനില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മസ്‍കത്ത് വിലായത്തിലായിരുന്നു അപകടം.

മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്താലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും സിവില്‍ ഡിഫന്‍സ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേര്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം ഇവരെ വിദഗ്ധ ചികിത്സക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മൂവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും കടലില്‍ പോകുന്നതിന് മുമ്പ് അപകടം ഒഴിവാക്കാനായി കടലിന്റെ സ്ഥിതി പരിശോധിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

Scroll to load tweet…