യുഎഇയില്‍ കപ്പലില്‍ വന്‍ തീപിടുത്തം; 13 ഇന്ത്യക്കാരെ രക്ഷിച്ചു - വീഡിയോ

Published : May 08, 2019, 02:48 PM IST
യുഎഇയില്‍ കപ്പലില്‍ വന്‍ തീപിടുത്തം; 13 ഇന്ത്യക്കാരെ രക്ഷിച്ചു - വീഡിയോ

Synopsis

6000 ഗ്യാലന്‍ ഡീസല്‍, 120 വാഹനങ്ങള്‍, 300 ടയറുകള്‍ എന്നിവയായിരുന്നു കപ്പിലിലുണ്ടായിരുന്നത്. ഇവ പൂര്‍ണ്ണമായും കത്തിനശിച്ചു.  13 ഇന്ത്യന്‍ പൗരന്മാരായിരുന്നു കപ്പലിലെ ജീവനക്കാര്‍. 

ഷാര്‍ജ: കപ്പലിലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നിന്ന് 13 ഇന്ത്യക്കാരെ അഗ്നിശമന സേന രക്ഷിച്ചു. ബുധനാഴ്ച രാവിലെ  6.30 ഓടെയാണ് ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് വെച്ച് കപ്പലില്‍ തീപിടിച്ചത്.

6000 ഗ്യാലന്‍ ഡീസല്‍, 120 വാഹനങ്ങള്‍, 300 ടയറുകള്‍ എന്നിവയായിരുന്നു കപ്പിലിലുണ്ടായിരുന്നത്. ഇവ പൂര്‍ണ്ണമായും കത്തിനശിച്ചു.  13 ഇന്ത്യന്‍ പൗരന്മാരായിരുന്നു കപ്പലിലെ ജീവനക്കാര്‍. 6.44നാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. സമീപസ്ഥലങ്ങളില്‍ നിന്നെല്ലാം കുതിച്ചെത്തിയ അഗ്നിശമന സേന ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. 13 ഇന്ത്യക്കാരെയും രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീപിടിച്ച കപ്പലില്‍ പരിശോധനകള്‍ തുടരുകയാണിപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു