യുഎസിലെ നടപടിക്ക് പിന്നാലെ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

Published : Jan 24, 2025, 02:51 AM IST
യുഎസിലെ നടപടിക്ക് പിന്നാലെ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

Synopsis

കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്.

ദുബായ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനം.

യുഎഇയിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വെച്ചുതന്നെ കർശന പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ഉപഭോക്ത്യ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണ പദാർത്ഥങ്ങളിൽ കൃത്രിമ നിറങ്ങളും മറ്റ് അ​ഡിറ്റിവുകളും ഉപയോഗിക്കുന്നതിന് കൃത്യമായ അളവുകളും വ്യക്തമാക്കിയിട്ടുണ്ട്. 

സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നത് നിരോധനം ഏർപ്പെടുത്തി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ റെഡ് നമ്പർ 3യുടെ ഉപയോഗം ഭക്ഷ്യ വസ്തുക്കളിൽ നിരോധിച്ചത്. നിലവിൽ യുഎസിൽ ഏകദേശം 3,000 ഭക്ഷ്യ ഉൽപന്നങ്ങളിൽ ഈ നിറം ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് ഫുഡ് ഡൈകൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളിലും മസ്തിഷ്ക ഘടനയിലും സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുമെന്നും ഇത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ഓർമ്മയെയും ബാധിക്കുമെന്നും മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി