
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ ഹാഇലിൽ മലയാളി സമൂഹത്തിനിടയിൽ ഏറെ പരിചിതനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഡോ. ഗോപിനാഥ് (64) നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. ഹാഇലിലെ അൽ അബീർ ആശുപത്രിയിൽ 10 വർഷത്തിലേറെയായി സേവനം അനുഷ്ടിക്കുകയായിരുന്നു.
അസുഖബാധിതനായി ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. സൗമ്യമായ സ്വഭാവക്കാരനായിരുന്ന ഡോക്ടർ സാമുഹിക, സാന്ത്വന മേഖലകളിൽ വലിയ ഒരു സഹായിയായിരുന്നു. ഭാര്യ: വിനോദിനി, മക്കൾ: മനോജ്, പ്രഷാന്ത്. ശവസംസ്കാരം കൊടുങ്ങല്ലൂരിലെ വസതിയിൽ ബുധനാഴ്ച നടക്കും.
Read Also - വാഹനാപകടത്തിൽ മരിച്ച കാശ്മീർ സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam