
അബുദാബി: റമദാനില്‍ യുഎഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം തടവുകാരെ മോചിപ്പിക്കും. റമദാന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം നല്‍കുന്ന എമിറാത്തിലെ പരമ്പരാഗത രീതി പിന്തുടരുന്നതിന്റെ ഭാഗമായാണ് നല്ല നടപ്പില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം നല്‍കുന്നത്.
1511 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചു. ശൈഖ് ഖലീഫയുടെ ഉത്തരവിന് പിന്നാലെ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാരുടെ മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം റമദാന്‍ മാസത്തില്‍ 874 തടവുകാരെയാണ് മോചിപ്പിക്കുന്നത്.
ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ദുബായ് പൊലീസുമായി ഏകോപിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ ഏഅല്‍ ഹുമൈദാന്‍ പറഞ്ഞു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 124 പേരെയാണ് റമദാന് മുന്നോടിയായി മോചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ