ദുബായ്: യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. കാൽ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്.
യുഎഇ അംഗീകരിച്ച വാക്സിന്‍റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് ആസ്ട്രാസെനക എന്ന പേരിലാണ് യുഎഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് ആർടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും, നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ റാപ്പിഡ് പിസിആര്‍ പരിശോധനയും നടത്തണം.
ഐസിഎ വെബ്‌സൈറ്റ് വഴി അനുമതി നേടണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം, യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തേക്ക് തിരികെയെത്താം. യാത്രാവിലക്കില്‍ ഇളവ് വന്നതോടെ വിമാന ടിക്കറ്റ് ബുക്കറ്റ് ചെയ്യുന്ന തിരക്കിലാണ് പ്രവാസികള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam