
ദുബൈ: ദുബൈ ഭരണാധികാരി തുടക്കമിട്ട ‘വൺ ബില്യൺ മീല്‍സ്’ ക്യാമ്പയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. 65 രാജ്യങ്ങളിലാണ് 100 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. 50 രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2022 റമദാനിലാണ് ഈ ക്യാമ്പയിന്‍ തുടങ്ങിയത്.
ഇതാണ് ഇപ്പോള്‍ 65 രാജ്യങ്ങളില്‍ വിജയകരമായി വ്യാപിപ്പിച്ചത്. വരും വര്‍ഷങ്ങളില്‍ 26 കോടി ഭക്ഷണപ്പൊതികള്‍ കൂടി അധികമായി വിതരണം ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. വരും വര്‍ഷങ്ങളിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതി തുടരും. മുന്‍ വര്‍ഷങ്ങളില്‍ ‘10 മില്യൻ’, ‘100 മില്യൻ മീല്‍സ്’ പദ്ധതികള്‍ നടപ്പിലാക്കിയതിന്‍റെ തുടര്‍ച്ചയായാണ് 2022ല്‍ 1 ബില്യൺ മീല്‍സ് ക്യാമ്പയിന്‍ ആരംഭിച്ചത്. ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പോഷകാഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam