യുഫെസ്റ്റ്: സൗത്ത് സോണ്‍ മത്സരങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍

By Web TeamFirst Published Nov 15, 2018, 12:02 AM IST
Highlights

സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബി വേദിയാകും. അബുദാബി, അല്‍ ഐന്‍ എമിറേറ്റുകളിലെ 23 വിദ്യാലയങ്ങളില്‍ നിന്നായി 1085 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും...

അബുദാബി: യുഫെസ്റ്റ് സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബി വേദിയാകും. എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ അബുദാബി, അല്‍ ഐന്‍ എമിറേറ്റുകളിലെ 23 വിദ്യാലയങ്ങളില്‍ നിന്നായി 1085 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും.

രണ്ട് ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സ്കൂളുകള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, തലങ്ങളിലായാണ് സ്റ്റേജ്- സ്റ്റേജിതര മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാംതവണയും കിരീടം ലക്ഷ്യമിട്ട് അബുദാബി സണ്‍റൈസ് സ്‌കൂളെത്തുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരിക്കും സെന്റ് ജോസഫ് ഇന്ത്യന്‍ സ്‌കൂള്‍ കാഴ്ചവെയ്ക്കുക. 

ദുബായില്‍ നിന്നും 400 കിലോമീറ്ററിലധികം അകലെയുളള ഏഷ്യന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് സ്‌കൂള്‍ റുവൈസും ഇത്തവണ യുഫൈസ്റ്റിന്റെ അരങ്ങിലെത്തുന്നുണ്ട്. സൗത്ത് സോണിനുശേഷം സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ നവംബര്‍ 23, 24 തിയ്യതികളില്‍ മാറ്റുരക്കും. 

ഡിസംബര്‍ ഒന്നിന് ദുബായില്‍ നടക്കുന്ന ഗ്രാന്‍റ് ഫിനാലയിലൂടെ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തും. സംസ്ഥാന സ്കൂള്‍ കലോത്സവം നിയന്ത്രിച്ച പ്രമുഖരടങ്ങുന്ന പന്ത്രണ്ടു പേരാണ് വിധി കര്‍ത്താക്കള്‍. 

click me!