വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉംറ തീർഥാടകർ മടങ്ങണമെന്ന് സൗദി അധികൃതര്‍

Published : Oct 30, 2022, 07:17 PM ISTUpdated : Oct 30, 2022, 07:19 PM IST
വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉംറ തീർഥാടകർ മടങ്ങണമെന്ന് സൗദി അധികൃതര്‍

Synopsis

ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

റിയാദ്: വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. 

ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ തീർഥാടകന് മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്. 

Read also: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു

ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സൗദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച പശ്ചിമ മുംബൈ അസൽഫാ വില്ലേജിലെ സുന്ദർബാഗ് സ്വദേശിനി പർവീന്‍ ആരിഫിന്റെ (35) മൃതദേഹാണ് കഴിഞ്ഞി ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. 

തലവേദനയെ തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോൾ ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയും ഒരാഴ്ച നീണ്ട ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. മുംബൈ സെവ്രി ബി.എം.സി ചൗൾ സ്വദേശിയും സൗദി എയർലൈൻസ് കാറ്ററിങ് കമ്പനിയിലെ ഫുഡ് സൂപർവൈസറുമായ ആരിഫ് ശൈഖിന്റെ ഭാര്യയാണ്. ദമ്മാം അൽമുന ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളായ ഹുസൈർ (11), അമ്മാർ (7) എന്നിവർ മക്കളാണ്. 

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്