
ഉമ്മുൽഖുവൈൻ : എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും അനുമതിയില്ലാതെ റേസിങ്ങും സ്റ്റണ്ടും നടത്തുകയും ചെയ്തതിന് നിരവധി വാഹനങ്ങൾ ഉമ്മുൽഖുവൈൻ പോലീസ് പിടിച്ചെടുത്തു. പൊതു സുരക്ഷയെ അപകടകരമായി ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു.
മറ്റു ഡ്രൈവർമാരെയും യാത്രക്കാരെയും ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടത്തിലാക്കുമെന്നതിനാൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അധികൃതർ പറഞ്ഞു. അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും തടയുന്നതിന് എല്ലാ വാഹനമോടിക്കുന്നവരും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
read more : തിരക്കുകൾ മാറ്റിവെച്ചു, ജീവനക്കാരന്റെ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി
അനധികൃതമായി റോഡിലൂടെ മത്സരങ്ങളും സ്റ്റണ്ടുകളും നടത്തുന്നതിനെതിരെ കർശന നിയമ നടപടികൾ എടുക്കുമെന്നും വാഹനം കണ്ടുകെട്ടുന്നതിനോടൊപ്പം പിഴകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. റോഡ് സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കുന്നതിനായി പൊതുജനങ്ങൾക്ക് കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം പതിവ് പട്രോളിങ്ങുകൾ ശക്തിപ്പെടുത്തുമെന്നും ഉമ്മുൽഖുവൈൻ പോലീസ് അറിയിച്ചു. ഏതെങ്കിലും ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ