
ദുബൈ: ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. 'ഫസ്റ്റ് കോള്‍' എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസത്തെ പ്രൊമോഷണല്‍ ക്യാമ്പയിനിനായി 80 ലക്ഷം ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കും. ഫ്രഷ് പ്രോഡക്ടുകള്‍, ഇലക്ട്രോണിക്‌സ് എന്നിവയ്ക്കുള്ള വിലക്കിഴിവിന് പുറമെയാണിത്.
1000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവാണ് ഈ ക്യാമ്പയിനിലൂടെ നല്‍കുന്നത്. ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ ആകര്‍ഷകവും മികച്ച നിലവാരവുമുള്ള ഷോപ്പിങ് പ്രോഗ്രാമുകള്‍ നടത്തുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള സേവനങ്ങള്‍ക്ക് പുറമെയാണ് ഇത്തരം പ്രൊമോഷനുകളും സംഘടിപ്പിക്കുന്നത്.
സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 40 ശതമാനം വര്‍ധനവാണ് ക്യാമ്പയിന്‍ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. നൂറിലധികം വിഭാഗങ്ങളില്‍പ്പെട്ട ആയിരത്തിലധികം ഭക്ഷ്യ,ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 75 %വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഡോ അല്‍ ബസ്തകി കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധി ഘട്ടത്തില്‍ പ്രൊമോഷനുകളിലൂടെയും ഡിസ്‌കൗണ്ടുകളിലൂടെയും കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുകയാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. മാത്രമല്ല ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും യൂണിയന്‍ കോപിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനും ഗുണഫലങ്ങള്‍ പരമാവധി ലഭ്യമാക്കാനും ലക്ഷ്യമിട്ട്, ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ അല്‍ ബസ്തകി വിശദമാക്കി. അവശ്യ സാധനങ്ങളായ അരി, എണ്ണ, മാംസ്യം, മധുരപലഹാരങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഇലക്ട്രോണിക്സ്, ഹോം അപ്ലൈയന്‍സസുകളും വിലകുറയുന്ന ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam