കൂടുതൽ ജൈവ ഉൽപ്പന്നങ്ങൾക്ക് ഇടം നൽകി യൂണിയൻ കോപ് ശാഖകൾ

Published : Aug 19, 2026, 06:18 PM IST
Union Coop

Synopsis

ജൈവ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ യൂണിയൻ കോപ് നടപ്പിലാക്കുന്നുണ്ട്.

ജൈവ ഉൽപ്പന്നങ്ങൾക്ക് യൂണിയൻ കോപ് ശാഖകളിൽ കൂടുതൽ സ്ഥലം അനുവദിക്കുമെന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി.

റീട്ടെയിൽ മേഖലയിൽ ഏറ്റവും അധികം വളർച്ച കൈവരിച്ച വിഭാഗങ്ങളിൽ ഒന്നാണ് ജൈവ ഉൽപ്പന്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം ഉപയോക്താക്കളിൽ വർധിച്ചതാണ് വളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജൈവ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ യൂണിയൻ കോപ് നടപ്പിലാക്കുന്നുണ്ട്. യു.എ.ഇയിലും ജി.സി.സിയിലും അംഗീകാരമുള്ള അക്രഡിറ്റഷേൻ സർട്ടിഫിക്കറ്റുകൾ ഉൽപ്പന്നങ്ങൾക്ക് നിർബന്ധമാണ്. ഇത് വിതരണശൃംഖല, സ്ഥിരമായ സപ്ലൈ, ഗുണമേന്മ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കും – യൂണിയൻ കോപ് സി.ഇ.ഒ പറഞ്ഞു.

ജൈവ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. കൃത്യമായ കാലയളവിന് ശേഷം വിതരണക്കാരുടെ രജിസ്ട്രേഷൻ പുതുക്കും – യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയുടെ നിയോം സംരക്ഷണ കേന്ദ്രത്തിൽ ആദ്യത്തെ വരയൻ കഴുതപ്പുലി പിറന്നു
സൗദി അറേബ്യയിൽ ഏജൻറുമാരുടെ ചതിയിൽപ്പെട്ട് ദുരിതത്തിലായത് 24 നഴ്‌സുമാർ, തുണയായി മലയാളി സാമൂഹികപ്രവർത്തകർ