യൂണിയന്‍ കോപ് കോടോപ്യയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു

By Web TeamFirst Published Jan 25, 2023, 7:47 PM IST
Highlights

യുവര്‍ ബ്രേക് ഫാസ്റ്റ്, ദെയര്‍ സുഹൂര്‍ പദ്ധതിക്ക് പിന്തുണയാകും. ഈ പദ്ധതിയുടെ അഞ്ചാം സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹത്തിൽ ഇടപെടുന്ന പദ്ധതിക്ക് സഹകരണമാകും പുതിയ പങ്കാളിത്തം.

യൂണിയന്‍ കോപ് (Union Coop) കോടോപ്യ (CoTopia) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂണിയന്‍ കോപ് ഹാപ്പിനസ് ആൻ‍ഡ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈൽ അൽ ബസ്‍തകിയും കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷൻ സി.ഇ.ഒ യൂസഫ് അൽ ഒബൈദ്‍ലിയും ചേര്‍ന്നാണ് അൽ വര്‍ഖാ സിറ്റി മാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സാമൂഹിക സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിര്‍ണായകമാണ് ധാരണാപത്രമെന്ന് ഡോ. സുഹൈൽ അൽ ബസ്‍തകി പറഞ്ഞു. സമൂഹസേവനത്തിൽ CoTopia വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. “Your breakfast, their Suhoor” എന്ന പദ്ധതിക്ക് വളരെ അധികം പിന്തുണ അത് നൽകും -- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവത്വത്തിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണാപത്രം സഹായിക്കും. നവീനമായ പുതിയ ആശയങ്ങള്‍ക്ക് ഇത് സഹായകമാകുമെന്ന് യൂസഫ് അൽ ഒബൈദ്‍ലി പ്രതികരിച്ചു. ഭക്ഷണം പാഴാക്കുന്നതിന് എതിരെയും തദ്ദേശീയ സമ്പദ്‍വ്യവസ്ഥയുടെ പ്രധാന്യത്തെക്കുറിച്ചും ഈ സഹകരണം പഠിപ്പിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പാഴാക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധിക്കാനാകും. ഇതിലൂടെ സമൂഹത്തിൽ മെച്ചപ്പെട്ട മാറ്റത്തിനും സാധിക്കും -- അദ്ദേഹം പറഞ്ഞു.
 

click me!