50-ാമത് ദേശീയ ദിന ക്യാമ്പയിന് തുടക്കമിട്ട് യൂണിയന്‍ കോപ്

Published : Nov 10, 2021, 07:43 PM ISTUpdated : Nov 10, 2021, 07:45 PM IST
50-ാമത് ദേശീയ ദിന ക്യാമ്പയിന് തുടക്കമിട്ട് യൂണിയന്‍ കോപ്

Synopsis

രാജ്യം 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നിരവധി സംരംഭങ്ങള്‍ക്കാണ് യൂണിയന്‍ കോപ് തുടക്കമിടുന്നത്. ദിവസനേ നടക്കുന്ന നറുക്കെടുപ്പിലൂടെ 50 വിജയികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, 50 വിജയികള്‍ക്ക് സ്വര്‍ണം, 50 വിജയികള്‍ക്ക് 2,500,000 തമായസ് പോയിന്റുകള്‍, 50 പേര്‍ക്ക് മൗണ്ടന്‍ സൈക്കിളുകള്‍,  മറ്റ് സമ്മാനങ്ങള്‍ എന്നിവയും എല്ലാ യൂണിയന്‍ കോപ് ശാഖകളിലും ഒരുക്കിയിട്ടുണ്ട്.

ദുബൈ: യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 100 ദിവസത്തെ വമ്പിച്ച ഡിസ്‌കൗണ്ട് ക്യാമ്പയിനിന്(discount campaign) ഔദ്യോഗികമായി തുടക്കം കുറിച്ച് യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). 2021 നവംബര്‍ 10ന് മുതല്‍ 100 ദിവസത്തേക്കാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുക. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവും ദിവസേന നറുക്കെടുപ്പുകളും സമ്മാനങ്ങളും ക്യാമ്പയിനില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 1971 ഡിസംബറില്‍ ജനിച്ച സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അഫ്ദാല്‍ കാര്‍ഡ് സമ്മാനമായി നല്‍കി ആദരിക്കുകയും ചെയ്യും. 

യുഎഇയുടെ 50-ാം ദേശീയ ദിന അവസരത്തില്‍ വമ്പിച്ച ഡിസ്‌കൗണ്ട് ക്യാമ്പയിനിന് തുടക്കമിട്ടതിനെ കുറിച്ച് സംസാരിച്ച യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, യുഎഇയിലെ മികച്ച ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. എല്ലാ വര്‍ഷവും രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, സമൂഹത്തിലെ അംഗങ്ങള്‍ക്കും ദേശീയ അവധി ദിനങ്ങളിലും പരിപാടികളിലും ഉപഭോക്താക്കള്‍ക്ക് പൊതുവായും സന്തോഷം നല്‍കുന്ന വിവിധ മാര്‍ക്കറ്റിങ്, കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളില്‍ പങ്കെടുക്കുന്നതില്‍ യൂണിയന്‍ കോപ് അതീവ ശ്രദ്ധ നല്‍കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

നംവബര്‍ 10ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ 100 ദിവസം നീണ്ടുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ച് കോടി ദിര്‍ഹമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തവണത്തെ സംരംഭം സവിശേഷമായിരിക്കുമെന്നും 1971 ഡിസംബറില്‍ ജനിച്ച ആളുകളെ ആദരിക്കുന്നതിന് തുടക്കമിടുന്നത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം എടുത്തുകാട്ടി. സ്വദേശികളെയും പ്രവാസി താമസക്കാരെയും അഫ്ദാല്‍ കാര്‍ഡ് നല്‍കി ആദരിക്കുന്നു. അതിലൂടെ അവധി ദിവസങ്ങളിലെ അവരുടെ സന്തോഷം ഇരട്ടിയാകുന്നു. ഈ സവിശേഷമായ ഇനിഷ്യേറ്റീവില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചില നിബന്ധനകള്‍ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി,

രാജ്യം 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നിരവധി സംരംഭങ്ങള്‍ക്കാണ് യൂണിയന്‍ കോപ് തുടക്കമിടുന്നത്. ദിവസനേ നടക്കുന്ന നറുക്കെടുപ്പിലൂടെ 50 വിജയികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, 50 വിജയികള്‍ക്ക് സ്വര്‍ണം, 50 വിജയികള്‍ക്ക് 2,500,000 തമായസ് പോയിന്റുകള്‍, 50 പേര്‍ക്ക് മൗണ്ടന്‍ സൈക്കിളുകള്‍,  മറ്റ് സമ്മാനങ്ങള്‍ എന്നിവയും എല്ലാ യൂണിയന്‍ കോപ് ശാഖകളിലും ഒരുക്കിയിട്ടുണ്ട്.

50-ാം വാര്‍ഷിക ആഘോഷം ഏറെ അര്‍ത്ഥവത്താണ്. രാജ്യത്തോടുള്ള വിശ്വാസ്യതയും ഐക്യവും പ്രകടമാകുന്ന അവസരമാണത്. യൂണിയന്‍ കോപും വന്‍ ഡിസ്‌കൗണ്ട് ക്യാമ്പയിനിലൂടെ ഈ വലിയ പരിപാടിയുടെ ഭാഗമാകുകയാണ്. അതുവഴി സമൂഹത്തില്‍ സന്തോഷം പ്രധാനം ചെയ്യാനാകും. ഏറ്റവും അധികം ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങള്‍ക്കടക്കം 50 ശതമാനം വരെ വിലക്കിഴിവാണ് ക്യാമ്പയിനില്‍ ലഭിക്കുക. ഇതിലൂടെ വിലനിലവാരത്തിലെ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് സന്തോഷം പ്രധാനം ചെയ്യാനും കഴിയുമെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്തകി വ്യക്തമാക്കി. യുഎഇയുടെ 50-ാം ദേശീയ ദിനത്തില്‍ യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി 100 ദിര്‍ഹത്തില്‍ കുറയാത്ത എല്ലാ ഓര്‍ഡറുകള്‍ക്കും ഡെലവറി ഫീ സൗജന്യമായിരിക്കുമെന്നും ഡിസംബര്‍ രണ്ട് മുതല്‍ ദേശീയ ദിന ക്യാമ്പയിനിലെ 50 ദിവസത്തേക്ക് ഫ്രീ ഡെലിവറി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ