സൗദിയില്‍ നിന്ന് മടങ്ങിയത് അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാര്‍

Published : Nov 15, 2021, 10:41 PM ISTUpdated : Nov 15, 2021, 11:35 PM IST
സൗദിയില്‍ നിന്ന് മടങ്ങിയത് അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാര്‍

Synopsis

സൗദിയില്‍ ഏകദേശം 40 ഇന്ത്യന്‍ സ്‌കൂളുകളാണുള്ളത്. ഇവിടങ്ങളില്‍ 80,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

റിയാദ്: കൊവിഡ്(covid 19) പ്രതിസന്ധിയെ തുടര്‍ന്ന് നാല് മുതല്‍ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍(Saudi Arabia) നിന്ന് മടങ്ങി. കൊവിഡ് കാലത്തിന് മുമ്പ് സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണം 26 ലക്ഷമായിരുന്നെങ്കില്‍ ഇപ്പോഴിത് 22 ലക്ഷമായി കുറഞ്ഞതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. 

എന്നാല്‍ സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ടെലിവിഷന്‍ ചാനലായ 'അല്‍ ഇഖബ്രിയ'യോട് സംസാരിക്കുകയായിരുന്നു അംബാസഡര്‍. സൗദിയില്‍ ഏകദേശം 40 ഇന്ത്യന്‍ സ്‌കൂളുകളാണുള്ളത്. ഇവിടങ്ങളില്‍ 80,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഇന്ത്യക്കാര്‍ സൗദിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ടുണ്ട്. പലരും ജനിച്ചതും സൗദിയിലാണ്. സൗദിയിലെ ആകെ ജനസംഖ്യയായ 3.48 കോടി ആളുകളില്‍  1.05 കോടിയും വിദേശികളാണ്. 

പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ (City buses in Saudi Arabia) ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് (Public transport Authority) ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അംഗീകരിച്ച കൊവിഡ് വാക്സിന്‍ ഡോസുകള്‍ (covid vaccine doses) പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.

യാത്രയില്‍ ഉടനീളം മാസ്‍ക് ധരിക്കണം, കൈകള്‍ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. രാജ്യത്തെ സ്‍കൂള്‍ ബസുകള്‍, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകള്‍, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബസുകള്‍ എന്നിങ്ങനെ നഗര സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകള്‍ക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോരിറ്റി അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി