ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്താണ് അധികൃതരുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്‍ദുല്ല (Saad Al Abdullah) ഏരിയയിലായിരുന്നു സംഭവം. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

ഫോണ്‍ വിളിച്ചിട്ട് മറുപടിയില്ലാതായതോടെയാണ് സുഹൃത്ത് അന്വേഷിച്ച് മുറിയിലെത്തിയത്. എന്നാല്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണ കാരണം കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ആറുവർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളി മരിച്ചു
റിയാദ്: ആറുവർഷമായി നാട്ടിൽ പോകാത്ത മലയാളി സൗദി അറേബ്യയിൽ (Saudi Arabia) മരിച്ചു. കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിൽ പോയി വന്നിട്ട് ആറു വർഷം കഴിഞ്ഞിരുന്നു. 

മുഹമ്മദ്‌ കുഞ്ഞു ആണ് പിതാവ്. മാതാവ്: അസുമ ബീവി. ഭാര്യ: ഷെമി. മകൾ: ഫാത്തിമ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവർ രംഗത്തുണ്ട്.