അമേരിക്ക-ഇറാന്‍ സംഘര്‍ഷസാധ്യത; കുവൈത്ത്​ ആഭ്യന്തര സുരക്ഷ ശക്തമാക്കി

Web Desk   | Asianet News
Published : Jan 04, 2020, 11:41 PM ISTUpdated : Jan 05, 2020, 03:37 PM IST
അമേരിക്ക-ഇറാന്‍ സംഘര്‍ഷസാധ്യത; കുവൈത്ത്​ ആഭ്യന്തര സുരക്ഷ ശക്തമാക്കി

Synopsis

കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത്​ നിരീക്ഷണം ശക്​തമാക്കിയിട്ടുണ്ട്

കുവൈത്ത് സിറ്റി: ഇറാൻ -അമേരിക്ക വിഷയത്തിൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ച പശ്ചാത്തലത്തിൽ കുവൈത്ത്​ ആഭ്യന്തര സുരക്ഷ ശക്തമാക്കി. ഇറാൻ റവലൂഷനറി ഗാർഡ്​ മേധാവി ഖാസിം സുലൈമാനിയടക്കമുള്ളവർ ഇറാഖിലെ ബാഗ്​ദാദിൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.

കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത്​ നിരീക്ഷണം ശക്​തമാക്കിയിട്ടുണ്ട്. ഏത്​ സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ ബന്ധപ്പെട്ടവർക്ക്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. കുവൈത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്​. അതേസമയം, നിലവിൽ കുവൈത്തിൽ സ്ഥിതി ശാന്തമാണ്.

പൊതുവായ കരുതലി​ന്‍റെ ഭാഗമായാണ്​ വിവിധ തലങ്ങളിൽ മുന്നറിയിപ്പ്​ നിർദേശങ്ങൾ നൽകിയത്​. ഇറാഖ്​ അതിർത്തിയിൽ സൈന്യം ജാഗ്രതയിലാണെന്ന്​ അധികൃതർ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത്​ പൗരന്മാരോട്​ ആൾക്കൂട്ടത്തിൽനിന്നും പൊതുനിരത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

സംഘർഷ സാഹചര്യത്തിൽ അയൽ രാജ്യമായ കുവൈത്തിലേക്ക്​ അമേരിക്ക കൂടുതൽ സായുധ സൈന്യത്തെ അയക്കും. 4000ത്തോളം അധിക സേനയെ തൽക്കാലം അയക്കാനാണ്​ തീരുമാനം. കൂടുതൽ പേരെ ആവശ്യമാണെങ്കിൽ പിന്നീട്​ അയക്കും. ഇറാഖിൽ ഇപ്പോൾ 5000 അമേരിക്കൻ സൈനികരുണ്ട്​. ഇവർ ഉൾപ്പെടെ 60000 സൈനികരെയാണ്​ അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ളത്​. കുവൈത്ത്​ ക്യാമ്പിലുള്ള സൈനികരിൽ ഒരു വിഭാഗം ഇറാഖ്​ അതിർത്തിയിലേക്ക്​ നീങ്ങിയിട്ടുണ്ട്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ