
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയർമാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇക്കാര്യം കുവൈത്ത് സർക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. നാളെയാണ് കുവൈത്ത് സർക്കാരുമായുള്ള മുരളീധരന്‍റെ കൂടിക്കാഴ്ച.
അംഗീകൃത ഏജൻസി വഴി മാത്രമേ ഗാർഹിക ജോലിക്കായി കുവൈത്തിൽ വരാൻ പാടുള്ളൂ. നിലവിൽ വ്യാജ വിസയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കൾക്ക് നാട്ടിൽ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി മുരളീധരൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam