കൊവിഡ് ഡെൽറ്റ വകഭേദം തടയാൻ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി

By Web TeamFirst Published Jul 8, 2021, 7:46 PM IST
Highlights

നിലവിൽ രാജ്യം അംഗീകരിച്ച ഫൈസർ ബയോഎന്‍ടെക്, മോഡേണ, ആസ്‍ട്രസെനിക വാക്സിനുകൾ രണ്ട് ഡോസും ജോൺസണ്‍ ആന്റ് ജോൺസണ്‍ ഒരു ഡോസും സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 

റിയാദ്: കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം തടയാൻ നിലവിലെ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി ആരോഗ്യമന്ത്രാലയം. നിലവിൽ രാജ്യം അംഗീകരിച്ച ഫൈസർ ബയോഎന്‍ടെക്, മോഡേണ, ആസ്‍ട്രസെനിക വാക്സിനുകൾ രണ്ട് ഡോസും ജോൺസണ്‍ ആന്റ് ജോൺസണ്‍ ഒരു ഡോസും സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാനും നിയന്ത്രണവിധേയമാക്കാനും ഈ നാല് വാക്സിനുകൾക്കും സാധ്യമാണെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി അറിയിച്ചു. പ്രതിരോധം ഈ നിലയിൽ ലഭ്യമാണെങ്കിൽ മൂന്നാം ഡോസ് കുത്തിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

click me!