UAE National Day : കെ.എം.സി.സിയുടെ യുഎഇ ദേശീയ ദിനാഘോഷ സമാപനം വെള്ളിയാഴ്‍ച

By Web TeamFirst Published Dec 9, 2021, 9:52 AM IST
Highlights

യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച 50 ഇന പരിപാടികളുടെ സമാപനം വെള്ളിയാഴ്‍ച അല്‍ നാസര്‍ ലഷര്‍ ലാന്റില്‍ നടക്കും

ദുബൈ: ദുബൈ കെ.എം.സി.സിയുടെ (Dubai KMCC) യുഎഇ ദേശീയ ദിനാഘോഷ (UAE NAtional Day celebrations) സമാപനം ഈ മാസം പത്താം തീയ്യതി വൈകുന്നേരം ഏഴ് മണിക്ക്  അല്‍ നാസര്‍ ലഷര്‍ ലാന്റില്‍ നടക്കും (Al Nasr Leisureland). പ്രവാസി വ്യവസായി എം.എ യൂസുഫലി (M. A. Yusuff Ali), ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി (Dr. Aman Puri), പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്, അറബ് പ്രമുഖര്‍, കെഎംസിസി നേതാക്കള്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 

ഗായകരായ അന്‍സാര്‍, ആദില്‍ അത്തു, മുഹമ്മദ്, ഷാന്‍ ആലുക്കല്‍, ഫവാസ്  തുടങ്ങിയവര്‍ വേദിയിലെത്തും. സമദ് കടമേരിയുടെ സംവിധാനത്തില്‍ 'നെല്ലറ ഇശല്‍ നൈറ്റും' കോല്‍ക്കളി, ദഫ് മുട്ട് ഉള്‍പ്പടെയുള്ള കലാപ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.  അബ്ദുല്‍ അഫ്താബ് (ബിസിനസ് ഇന്നൊവേഷന്‍), ഫൈസല്‍ മുഹ്‌സിന്‍, എ.കെ അബ്ദുല്‍ സലാം, സല്‍മാന്‍ അഹ്മദ് (ബിസിനസ് എക്‌സലന്‍സ്), എം.സി അലവിക്കുട്ടി ഹാജി (സോഷ്യല്‍ കമ്മിറ്റ്‌മെന്റ്), ഹനീഫ് മരവയല്‍ (വൈബ്രന്റ് ബിസിനസ് പേഴ്‌സനാലിറ്റി), മുജീബ് (സംരംഭകൻ), റഷീല്‍ പുളിക്കല്‍ (യങ് ബിസിനസ് പേഴ്‌സനാലിറ്റി), പി.സി. അബ്ദുല്‍ മജീദ്(യുവ സംരംഭകൻ) എന്നിവരെ ആദരിക്കും. വേദിയിലേയ്ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വൈവിധ്യമാര്‍ന്ന 50 ഇന പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമാണുണ്ടായതെന്ന് ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സ്വാഗതസംഘം കോഓര്‍ഡിനേറ്റര്‍മാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. ഇബ്രാഹിം തുടങ്ങിയവര്‍ പറഞ്ഞു. ആര്‍ട്ട് ഗ്യാലറി, വിമന്‍സ് ഫെസ്റ്റ്, 'കേരളീയം', മെഗാ മെഡിക്കല്‍-രക്തദാന ക്യാംപ്, നേതൃ സംഗമം, ഇന്റര്‍നാഷനല്‍ സെമിനാര്‍, സര്‍ഗോല്‍സവം, നേതൃസ്മൃതി, സ്‌പോര്‍ട്‌സ് മീറ്റ്, ക്ലീനപ്പ് ദ വേള്‍ഡ്, രക്തസാക്ഷി അനുസ്മരണം, വൊളന്റിയര്‍ മീറ്റ് തുടങ്ങിയവയാണ് നടന്നത്.

ദുബായ് കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, എന്‍.കെ ഇബ്രാഹിം, ഹസ്സന്‍ ചാലില്‍, കെ.പി.എ സലാം, ഇസ്‍മായില്‍ അരൂക്കുറ്റി, മുസ്തഫ വേങ്ങര, റഈസ് തലശ്ശേരി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

click me!