
മസ്കറ്റ്: നവകേരള പദ്ധതിക്കായിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പിരിവിന് സുതാര്യത കുറവെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മസ്‌കറ്റില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍കൊണ്ട് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധിക്കുകയില്ല. ദുരിതാശ്വാസഫണ്ടിലേക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് ഇല്ലാത്തത് ജനങ്ങളില്‍ വിശ്വാസം ഇല്ലാതാക്കിയതായും വി.ഡി.സതീശന്‍ പറഞ്ഞു. ചികിത്സാ സഹായത്തിന് ഉള്‍പ്പെടെ പലതിനും ഉപയോഗിക്കുന്ന പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത്. അതിന് പകരം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാല്‍ പണം പ്രളയ ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കപ്പെടുന്നുവെന്ന് സംഭാവന നല്‍കുന്നവര്‍ക്കും ഉറപ്പുണ്ടാകും. നവകേരള സൃഷ്ടിക്ക് പ്രവാസി മലയാളികളുടെ സഹകരണം പ്രശംസനീയമാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ സഹകരണം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam