
ദോഹ: സീലൈനിൽ കടലിലേക്ക് ഒഴുകിപ്പോയ വാഹനം പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ, അതിർത്തി സുരക്ഷാ സംഘത്തിന്റെയും ആംബുലൻസ് സർവീസുകളുടെയും സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കരയിലേക്കെത്തിച്ചു.
സ്വദേശി പൗരന്റെ വാഹനം കടലിൽ കുടുങ്ങിതായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ വഴി അധികൃതർക്ക് അറിയിപ്പ് ലഭിച്ചു. തുടർന്ന് അടിയന്തര സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി വാഹനം സുരക്ഷിതമായി കരക്ക് കയറ്റുകയായിരുന്നു. ആർക്കും പരിക്കോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും എല്ലാ അടിയന്തിര സംഘങ്ങളുടെയും വേഗത്തിലുള്ളതും ഏകോപിതവുമായ രക്ഷാപ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്നും ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ