റിയാദ് മെട്രോയിൽ സമയമാറ്റം, വെള്ളിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ

Published : Jul 02, 2025, 01:47 PM IST
riyadh metro

Synopsis

വെള്ളി ഒഴികെ ബാക്കി ദിവസങ്ങളിൽ പുലർച്ചെ ആറ് മുതൽ രാത്രി 12 വരെയായിരിക്കും സർവീസ് 

റിയാദ്: വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ ഇനി റിയാദ് മെട്രോ ട്രെയിനുകൾ രാവിലെ എട്ട് മണി മുതൽ സർവീസ് ആരംഭിക്കും. ബാക്കി ദിവസങ്ങളിൽ പുലർച്ചെ ആറ് മുതൽ രാത്രി 12 വരെയായിരിക്കും. നിലവിൽ ഏഴ് ദിവസവും ഇതേ സമയക്രമത്തിലാണ് സർവീസ് നടന്നുകൊണ്ടിരുന്നത്. എന്നാൽ, ഈ മാസം നാല് മുതല്‍ വെള്ളിയാഴ്ചകളിൽ മാത്രം സമയം മാറും. 

രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സർവീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ പുലർച്ചെ ആറു മുതല്‍ അര്‍ധരാത്രി 12 വരെയെന്ന നിലവിലെ രീതി തുടരും. വെള്ളിയാഴ്ച അവധി ദിനമായതിനാൽ ആളുകൾ വൈകിയാണ് ഉണരുന്നത്. ഇത് കണക്കിലെടുത്താണ് സമയമാറ്റം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു