
മസ്കറ്റ്: ഒമാനിൽ അഞ്ചുപേർ യാത്ര ചെയ്ത വാഹനം വെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു മരണം സംഭവിച്ചതായി റോയൽ ഒമാൻ പൊലീസ്. ഇസ്‌കി-സിനാവ് റോഡിലാണ് വാഹനം വാദി ആന്തം അരുവിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ കുടുങ്ങുകയും യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടതെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നത്.
വെള്ളപ്പാച്ചിൽ അകപ്പെട്ട അഞ്ചുപേരിൽ നാല് പേരെ രക്ഷപ്പെടുത്തുകയും ഒഴുക്കിൽപ്പെട്ട കുട്ടിയെ പിന്നീട് മരിച്ച നിലയിൽ രക്ഷ സേന കണ്ടെത്തുകയും ചെയ്യുകയുമായിരുന്നു. രക്ഷപ്പെടുത്തിയ നാല് യാത്രക്കാരെ പൊലീസ് ആംബുലൻസിൽ തുടർചികിത്സക്കായി ഇബ്ര റഫറൻസ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ഒമാനിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യങ്ങളിൽ വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും ജാഗ്രത പുലർത്താനും റോയൽ ഒമാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam