
അബുദാബി: അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. വാഹനം പിടിച്ചെടുക്കുകയും ചെയ്യും പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കും.
മോണിറ്ററിങ് ആന്‍ഡ് കൺട്രോൾ സെന്‍ററിന്‍റെ സഹകരണത്തോടെ അബുദാബി പൊലീസ് നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്‍റെ ഭാഗമായി അധികൃതര്‍ ഒരു വീഡിയോ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ അശ്രദ്ധമായി ഒരു കാര്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു ഘട്ടത്തിൽ, മുന്നിലുള്ള ഒരു കാറിനും തൊട്ടടുത്ത ലെയിനിൽ മറ്റൊരു കാറിനും ഇടയിലൂടെ ഈ കാര്‍ ഓടിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കണക്കുകൂട്ടൽ തെറ്റുകയും ഇതിന്റെ ഫലമായി മുൻവശത്തെ വാഹനവുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാഹനം മറിയുന്നതും വീഡിയോയില്‍ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam