ഇ-സ്കൂട്ടർ ഉപയോഗം; നിയമലംഘനങ്ങൾ വർധിക്കുന്നതായി ആർടിഎ

By Web TeamFirst Published Sep 30, 2022, 3:42 PM IST
Highlights

ഇ-സ്കൂട്ടർ നിർത്തിയിടാൻ നിശ്ചയിച്ച സ്ഥലങ്ങൾക്ക് പകരം  അനധികതമായി പലയിടത്തും ഇവ  പാർക്ക് ചെയ്യുന്നത് വ്യാപകമാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടുന്നു. രാത്രി വാഹനം തിരിച്ചറിയുന്നതിന് ഉപയോഗിക്കേണ്ട റിഫ്ലക്ടറുകളും വെളിച്ചവും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് മറ്റൊരു നിയമലംഘനം.

ദുബൈ: ദുബൈയിൽ ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ വർധിക്കുന്നുവെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനങ്ങൾ ആവർത്തിക്കുകയാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടി.

ഇ-സ്കൂട്ടർ നിർത്തിയിടാൻ നിശ്ചയിച്ച സ്ഥലങ്ങൾക്ക് പകരം  അനധികതമായി പലയിടത്തും ഇവ  പാർക്ക് ചെയ്യുന്നത് വ്യാപകമാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടുന്നു. രാത്രി വാഹനം തിരിച്ചറിയുന്നതിന് ഉപയോഗിക്കേണ്ട റിഫ്ലക്ടറുകളും വെളിച്ചവും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് മറ്റൊരു നിയമലംഘനം.  ഇ-സ്കൂട്ടർ റൈഡർമാർ പാലിക്കേണ്ട നിയമങ്ങൾ, ഹെഡ്‌ലൈറ്റുകൾ, പിൻഭാഗത്തെ ലൈറ്റുകൾ, സ്റ്റിയറിങ്​  വീൽഹോൺ, ഫ്രണ്ട് ആൻഡ് റിയർ റിഫ്‌ളക്ടർ, ഫ്രണ്ട് ആൻഡ് റിയർ ബ്രേക്കുകൾ തുടങ്ങിയ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകൾ, പാലിക്കേണ്ട വേഗത പരിധി എന്നിവ സംബന്ധിച്ച് ആർ ടി എ ബോധവത്കണവും ശക്തമാക്കിയിട്ടുണ്ട്. 

നാല് അംഗീകൃത ഓപ്പറേറ്റർമാർക്ക് ദുബൈയിൽ 10 സ്ഥലങ്ങളിൽ ഇ-സ്കൂട്ടറുകൾ വാടകക്ക്​ നൽകാൻ അനുവാദമുണ്ട്. ഇവിടങ്ങളിലാണ്​ കൂടുതലായി ഇ-സ്കൂട്ടർ ഉപയോക്​തക്കളുള്ളത്​. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികൾ ഊർജിതമാക്കുന്നത്.

Read More:  വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ വ്യക്തമാക്കി അധികൃതര്‍

അബുദാബി: അബുദാബിയിലെ സാംസ്‍കാരിക പരിപാടികള്‍ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചു. യുഎഇ നാഷണല്‍ എമര്‍ജന്‍സി - ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ച ഇളവുകള്‍ പിന്തുടരുകയാണെന്ന് കാണിച്ച് അബുദാബി സാംസ്‍കാരിക - വിനോദ സഞ്ചാര വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ഇത് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവരും കൊവിഡ് രോഗികളും കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരും നിര്‍ബന്ധമായും മാസ്‍ക് ധരിച്ചിരിക്കണം. ഒപ്പം ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രായമായവരും മാസ്‍ക് ധരിക്കുന്നത് നല്ലതായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

അതേസമയം ഇവന്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിന് അബുദാബിയില്‍ ഇപ്പോഴും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ്‍ നിര്‍ബന്ധമാണ്. ഇവന്റുകളുടെ സംഘാടകര്‍ക്ക് ആവശ്യമെങ്കില്‍ അധിക മുന്‍കരുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാം. ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍, കൊവിഡ് പ്രതിരോധ വാക്സിനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് 30 ദിവസത്തേക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കും. വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് ഏഴ് ദിവസമായിരിക്കും ഗ്രീന്‍ പാസിന്റെ കാലാവധി.

 

click me!