ബിരുദദാന ദിവസം തന്നെ വിവാഹമോചന അറിയിപ്പ്; ഇരട്ടി സന്തോഷമെന്ന് യുവതി, ആഘോഷ വീഡിയോ വൈറല്‍

Published : Mar 08, 2023, 09:08 PM IST
ബിരുദദാന ദിവസം തന്നെ വിവാഹമോചന അറിയിപ്പ്; ഇരട്ടി സന്തോഷമെന്ന് യുവതി, ആഘോഷ വീഡിയോ വൈറല്‍

Synopsis

ബിരുദദാന ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെ ഒരു യുവതിയും സുഹൃത്തുക്കളുമാണ് വീഡിയോയിലുള്ളത്. ബിരുദം സ്വീകരിക്കുമ്പോള്‍ അണിയുന്ന പ്രത്യേക വേഷമാണ് യുവതി ധരിച്ചിരിക്കുന്നത്. 

റിയാദ്: കോളേജിലെ പഠനം പൂര്‍ത്തിയാക്കി ബിരുദം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ വിവാഹ മോചന വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശം വാട്സ്ആപില്‍ ലഭിക്കുന്നു. ഇരട്ടി സന്തോഷമെന്ന് അറിയിച്ച് പിന്നീട് ആഘോഷങ്ങളും അങ്ങനെ മാറുന്നു. ഇത്തരമൊരു ആഘോഷത്തിന്റെ വീഡിയോ ദൃശ്യമാണ് സൗദി അറേബ്യയില്‍ സോഷ്യല്‍ മീഡിയിയല്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബിരുദദാന ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെ ഒരു യുവതിയും സുഹൃത്തുക്കളുമാണ് വീഡിയോയിലുള്ളത്. ബിരുദം സ്വീകരിക്കുമ്പോള്‍ അണിയുന്ന പ്രത്യേക വേഷമാണ് യുവതി ധരിച്ചിരിക്കുന്നത്. ഇതിനിടെ  ത്വലാഖ് ചൊല്ലിയെന്ന് അറിയിച്ചുകൊണ്ട് ഭര്‍ത്താവ് അയച്ചതെന്ന പേരില്‍ ഒരു വാട്സ്ആപ് ചാറ്റിന്റെ സ്‍ക്രീന്‍ഷോട്ടും വീഡിയോയില്‍ കാണിക്കുന്നു. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ദിവസം തന്നെ വിവാഹമോചനവും ലഭിച്ചത് ഇരട്ടി സന്തോഷമാണെന്നും താന്‍ സന്തോഷത്തോടെ ഭക്ഷണം കഴിച്ചുവെന്നും യുവതി പറയുന്നു.

നിരവധിപ്പേരാണ് വീഡിയോ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങിളിലുമൊക്കെ പങ്കുവെച്ചത്. അനുകൂലിച്ചും കുറ്റപ്പെടുത്തിയുമുള്ള നിരവധി കമന്റുകളും ഒപ്പമുണ്ട്. വെറും സോഷ്യല്‍ മീഡിയയിലെ പ്രശസ്‍തിക്ക് വേണ്ടി മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ ഇരട്ടി സന്തോഷത്തിന്റെ ആഘോഷമായി അതിനെ പിന്തുണയ്ക്കുകയാണ് അനുകൂലികള്‍.

വീഡിയോ കാണാം....
 


Read also: ഹൈഫ അൽജദാഇ; മാറുന്ന സൗദി അറേബ്യയുടെ അടയാളമായി ലോകത്തോളം വളര്‍ന്നവള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു