കുവൈത്തിൽ വിസ മാറ്റത്തിനുള്ള ഇളവ് കാലാവധി അവസാനിച്ചു; 27,000-ത്തിലധികം പ്രവാസികൾക്ക് പ്രയോജനം ലഭിച്ചതായി മാൻപവർ അതോറിറ്റി

Published : Jul 05, 2026, 11:26 AM IST
kuwait manpower authority

Synopsis

കുവൈത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് മറ്റ് മേഖലകളിലേക്ക് വിസ മാറാൻ പ്രവാസികൾക്ക് അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഈ ആനുകൂല്യം വഴി 27,141 പ്രവാസി തൊഴിലാളികൾ വിജയകരമായി വിസ മാറ്റം പൂർത്തിയാക്കി, ഇത് തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ വിജയകരമായിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.

കുവൈത്ത് സിറ്റി: മുൻപ് വിസ മാറ്റത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള പ്രവാസികൾക്ക്, മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ആകെ 27,141 വിദേശ തൊഴിലാളികൾ വിസ മാറ്റം വിജയകരമായി പൂർത്തിയാക്കിയതായി അതോറിറ്റി സ്ഥിരീകരിച്ചു.

2026-ലെ രണ്ടാം നമ്പർ മന്തിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ താൽക്കാലിക ഇളവ് 2026 മേയ് 1 മുതൽ ജൂൺ 30 വരെയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മേഖലയിലാണ് ഏറ്റവും കൂടുതൽ വിസ മാറ്റ അപേക്ഷകൾ രേഖപ്പെടുത്തിയത്; ഇവിടെ നിന്നും 16,048 തൊഴിലാളികളാണ് മറ്റ് മേഖലകളിലേക്ക് മാറിയത്.

മറ്റ് മേഖലകളിലെ കണക്കുകൾ

കാർഷിക മേഖല : 4,460 തൊഴിലാളികൾ

വ്യവസായ മേഖല: 3,300 തൊഴിലാളികൾ

മേച്ചിൽ/വളർത്തുമൃഗ പരിപാലന മേഖല: 3,087 തൊഴിലാളികൾ

മത്സ്യബന്ധന മേഖല : 246 തൊഴിലാളികൾ

തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിലും ഈ തീരുമാനം വൻ വിജയമായിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി. പൊതുതാൽപ്പര്യം മുൻനിർത്തിയും തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രാജ്യത്തിന്റെ വികസന ആവശ്യങ്ങൾക്ക് അനുസൃതമായി വഴക്കം ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഈ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി തൊഴിൽ വിഭജനം ഉറപ്പാക്കാനും വർക്ക് ഫോഴ്സ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 ടെർമിനലിൽ ചൈനയിൽ നിന്നെത്തിയ യാത്രക്കാരൻ; പരിശോധനയിൽ മൂന്ന് ബാഗുകൾ നിറയെ വ്യാജ ഉൽപ്പന്നങ്ങൾ!
അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു