പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി

Published : Dec 05, 2025, 01:17 PM IST
digital id

Synopsis

വിസിറ്റ് വിസയിൽ സൗദിയിലെത്തിയിട്ടുള്ളവർക്ക് തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാം. രാജ്യത്തെ മുഴുവൻ സംവിധാനങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമാണ് ഈ സേവനം.

റിയാദ്: വിസിറ്റ് വിസയിൽ സൗദിയിലെത്തിയിട്ടുള്ളവർക്ക് തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാമെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിെൻറ സ്ഥിരീകരണം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ‘അബ്ശിര്‍’ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഈ ഡിജിറ്റല്‍ ഐ.ഡി ലഭ്യമാണ്. ഇത് രാജ്യത്തെ ആധികാരികവും വിശ്വസനീയവുമായ തിരിച്ചറിയൽ രേഖയാണെന്ന് ഡയറക്ടറേറ്റ് പങ്കുവെച്ച ‘എക്സ്’ പോസ്റ്റിൽ വ്യക്തമാക്കി.

രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുേമ്പാൾ അബ്ഷീർ തുറന്ന് ഈ ഡിജിറ്റൽ ഐ.ഡി കാണിച്ചുകൊടുത്താൽ മതി. നടപടിക്രമങ്ങൾ ലളിതമാക്കാനും പേപ്പർ ഉപയോഗം കുറയ്ക്കാനും സർക്കാർ ആവശ്യങ്ങൾക്കും രാജ്യത്തിനകത്തുള്ള യാത്രകൾക്കും വേഗത്തിലുള്ള പരിശോധന ഉറപ്പുവരുത്താനും ഡിജിറ്റൽ ഐ.ഡി സഹായിക്കുന്നു. രാജ്യത്തെ മുഴുവൻ സംവിധാനങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമാണ് ഈ സേവനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന