'വോക്സ് സിനിമാസി'ൽ 5 പുതിയ സിനിമകൾ; മൂന്നെണ്ണം മലയാള ചിത്രങ്ങൾ

Published : Aug 26, 2022, 09:29 AM IST
'വോക്സ് സിനിമാസി'ൽ 5 പുതിയ സിനിമകൾ; മൂന്നെണ്ണം മലയാള ചിത്രങ്ങൾ

Synopsis

ഓണക്കാലത്തെ വരവേറ്റ് വോക്സ് സിനിമാസ് ഗൾഫിൽ എത്തിക്കുന്ന അഞ്ച് സിനിമകൾ; മൂന്ന് മലയാള ചിത്രങ്ങളും ഇതിലുണ്ട്

ഗൾഫ് രാജ്യങ്ങൾ മലയാളികൾക്ക് രണ്ടാം വീടാണ്. ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലും നിന്നുള്ള മനുഷ്യരും ആശയങ്ങളും സം​ഗമിക്കുന്ന മിഡിൽ ഈസ്റ്റിൽ ആദ്യമായി എത്തിപ്പെടുന്നവർക്ക് അപരിചിതത്വം തോന്നുക സ്വാഭാവികം. മലയാളികൾക്കാണെങ്കിൽ നാട്ടിലെ ആഘോഷങ്ങളും ശബ്ദവും എല്ലാം അന്യമാകും. ഇത്തരം സാഹചര്യങ്ങളിൽ ആകെ സാന്ത്വനം സിനിമയാണ്.

മിഡിൽ ഈസ്റ്റിലെ സിനിമാശാലകളിലേക്ക് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രാദേശിക ഭാഷകൾ അവതരിപ്പിച്ചത് മേഖലയിലെ ഏറ്റവും വലിയ സിനിമ വിതരണ ​ഗ്രൂപ്പായ വോക്സ് സിനിമാസ് (VOX Cinemas) ആണ്. തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ റിലീസുകൾ, അതേ ആവേശത്തോടെ വോക്സ് സിനിമാസ് ​ഗൾഫ് രാജ്യങ്ങളിലും എത്തിച്ചു.

കൊവിഡിൽ നിന്ന് പതിയെ ഉണർന്ന ​ഗൾഫ് രാജ്യങ്ങളിൽ വീണ്ടും പുതിയ സിനിമകളും ആഘോഷവും തിരികെ കൊണ്ടുവരികയാണ് വോക്സ് സിനിമാസ്. അഞ്ച് പുതിയ ഇന്ത്യൻ പ്രാദേശിക ഭാഷ സിനിമകളാണ് പ്രവാസികൾക്കായി വോക്സ് കൊണ്ടുവരുന്നത്. ഇതിൽ മൂന്നും മലയാള സിനിമകളാണ്.

വോക്സ് സിനിമാസിന് വിപുലമായ തീയേറ്റർ ശൃംഖല യു.എ.ഇ., കെ.എസ്.എ., ഒമാൻ, ലെബനൻ, കുവൈത്ത്, ഈജിപ്റ്റ്, ബഹ്റൈൻ രാജ്യങ്ങളിലായുണ്ട്. ഏകദേശം 500 സ്ക്രീനുകളാണ് മേഖലയിൽ വോക്സ് സിനിമാസ് പ്രവർത്തിപ്പിക്കുന്നത്. 

ഓണക്കാലത്തെ വരവേറ്റ് വോക്സ് സിനിമാസ് ​ഗൾഫിൽ എത്തിക്കുന്ന അഞ്ച് റിലീസുകൾ പരിചയപ്പെടാം:

തീ‍ർപ്പ്

സൂപ്പർതാരങ്ങൾ പൃഥിരാജും ഇന്ദ്രജിത്തും ഒരുമിച്ച് അഭിനയിക്കുന്ന തീർപ്പ് ഓ​ഗസ്റ്റ് 25ന് തീയേറ്റുകളിലെത്തും. പ്രതികാരവും നീതിക്കുവേണ്ടിയുള്ള പോരാട്ടവും പ്രമേയമായ സസ്പെൻസ് ത്രില്ലർ ആണ് തീർപ്പ്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമ, മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന റിലീസ് ആണ്.

 

മൈക്ക്

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ അനശ്വര രാജനും പുതുമുഖം രഞ്ജിത് സജീവും അഭിനയിക്കുന്ന മൈക്ക് നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് താരം ജോൺ അബ്രഹാം ആണ്. ലൈം​ഗികസ്വത്വം അലട്ടുന്ന ഒരു സ്വതന്ത്രയായ പെൺകുട്ടിയും ജീവിതത്തിലെ ഒരു ദുഷ്കരമായ കാലത്തിലൂടെ കടന്നുപോകുന്ന യുവാവും തമ്മിലുള്ള അടുപ്പമാണ് സിനിമ പറയുന്നത്. ഓ​ഗസ്റ്റ് 25ന് വോക്സ് സിനിമാസിലൂടെ പടം തീയേറ്ററുകളിലെത്തും.

പീസ്

ജോജു ജോർജും ആശ ശരത്തും ഒന്നിക്കുന്ന സിനിമ. സോഷ്യൽ സറ്റയർ, ഡ്രാമഡി തുടങ്ങിയ വിശേഷണങ്ങളുള്ള സിനിമ, ഓ​ഗസ്റ്റ് 25ന് റിലീസ് ആകും. കാർലോസ് എന്ന കഥാപാത്രമായി ജോജു അഭിനയിക്കുന്നു. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ജീവിതത്തെ നേരിടാൻ കാർലോസ് നടത്തുന്ന പ്രയത്നവും അത് മറ്റുള്ളവരിലുണ്ടാക്കുന്ന സ്വാധീനവുമാണ് സിനിമയുടെ പശ്ചാത്തലം.

 

തിരുച്ചിത്രാമ്പലം

പാൻ ഇന്ത്യൻ താരം ധനുഷ് നായകനാകുന്ന റൊമാന്റിക് ഡ്രാമാണ് തിരുച്ചിത്രാമ്പലം. ഫുഡ് ഡെലിവറി ബോയ് ആയി ധനുഷ് എത്തുന്നു. സാധാരണക്കാരുടെ ജീവിതം പറയുന്ന സിനിമ, ഓ​ഗസ്റ്റ് 18ന് റിലീസ് ആയി. തമിഴിൽ തന്നെ പ്രേക്ഷകർക്ക് വോക്സ് സിനിമാസിലൂടെ ചലച്ചിത്രം കാണാം.

 

ലൈ​ഗർ

വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ. സ്പോർട്സ് ആക്ഷൻ സിനിമ എന്ന് വിശേഷിപ്പിക്കുന്ന ചിത്രം, ഒരു എം.എം.എ. ഫൈറ്ററുടെ ജീവിതകഥയാണ് പറയുന്നത്. വിഖ്യാത ബോക്സിങ് താരം മൈക്ക് ടൈസൺ അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ലൈ​ഗറിനുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ലൈ​ഗർ റിലീസ് ചെയ്യുന്നുണ്ട്. ഓ​ഗസ്റ്റ് 25ന് ആണ് വോക്സ് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കുക.

ഈ സിനിമകളുടെ ടിക്കറ്റുകൾ എടുക്കാം: voxcinemas.com

മൊബൈൽ ആപ്പിലൂടെ ടിക്കറ്റ് വാങ്ങാൻ: VOX app

മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട വിനോദ, റീട്ടെയ്ൽ ബ്രാൻഡ് മജീദ് അൽ ഫുത്തെയ്മിന്റെ സിനിമ വിഭാ​ഗമാണ് വോക്സ് സിനിമാസ്. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് അഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സിനിമാ ബിസിനസ് സംരംഭം കൂടെയാണ് വോക്സ് സിനിമാസ്. 57 ലൊക്കേഷനുകളിലായി 573 സ്ക്രീനുകൾ വോക്സ് സിനിമാസിനുണ്ട്. ഇതിൽ 237 സ്ക്രീനുകൾ യു.എ.ഇ.യിൽ മാത്രമുണ്ട്. ലോകോത്തര സിനിമ ആസ്വാദനം വാ​ഗ്ദാനം ചെയ്യുന്ന വോക്സ് സിനിമാസ്, ഡോൾബി ആറ്റ്മോസ്, ഐമാക്സ് വിത്ത് ലേസർ, ഐമാക്സ് വിത്ത് സഫയർ തുടങ്ങിയ ടെക്നോളജികൾ നടപ്പിലാക്കിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം