
മസ്‌കത്ത്: ഒമാനിൽ കാലാവസ്ഥ ഓഗസ്റ്റ് 21 വരെ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി (CAA) പ്രസ്താവനയിലൂടെ അറിയിച്ചു. നാഷണൽ മൾട്ടി ഹസാർഡ് എർലി വാർണിംഗ് സെന്റർ നൽകിയ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഉയർന്ന തലത്തിലുള്ള അന്തരീക്ഷമർദ്ദവും അതിനോട് അനുബന്ധമായ മേഘസഞ്ചാരവുമാണ് പ്രധാനമായും കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലും ഇടവിട്ട് മഴ, മിന്നൽമഴ എന്നിവ പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
അസ്ഥിരമായ കാലാവസ്ഥ പ്രധാനമായി ബാധിക്കപ്പെടുന്ന മേഖലകൾ
* അൽ വുസ്ത
* ദോഫാർ
* തെക്കൻ അൽ ശർഖിയ
* വടക്കൻ അൽ ശർഖിയ
* അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ
ഈ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും ഇടക്കിടെ മിന്നൽമഴയ്ക്കും സാധ്യതയുണ്ട്.
വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ
ഓഗസ്റ്റ് 18 തിങ്കളാഴ്ച
* തുടർച്ചയായ മേഘസഞ്ചാരവും വ്യാപകമായ ഒറ്റപ്പെട്ട മഴയും.
* അൽ ദാഖിലിയ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.
* 15-35 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത..
* കാറ്റിന്റെ വേഗത 28-65 കിമീ/മണിക്കൂർ വരെ ഉയരും.
* ദൃശ്യത കുറയാനും പൊടിക്കാറ്റ് ഉയരാനും സാധ്യത തുടരുന്നു.
* കടൽ തീരങ്ങളിൽ കടൽപ്രക്ഷുബ്ധത തുടരാൻ സാധ്യതയുണ്ടെന്നും 4 മീറ്റർ വരെ തിരമാല ഉയരുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 19 മുതൽ 21 വരെ (ചൊവ്വ – വ്യാഴം)
* ദോഫാർ, അൽ വുസ്ത മേഖലകളിൽ മേഘസഞ്ചാരവും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരാൻ സാധ്യത.
* മഴയുടെ അളവ് 25 മുതൽ 45 മില്ലീമീറ്റർ വരെയായിരിക്കും.
* 28-65 കിമീ / മണിക്കൂർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
* ദൃശ്യത കുറയുന്നതിനും പൊടിക്കാറ്റ് പ്രത്യക്ഷപ്പെടുന്നതിനും സാധ്യത തുടരുന്നു.
* കടൽതീരങ്ങളിൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകളോടുകൂടിയ കടൽപ്രക്ഷുബ്ധത തുടരാനാണ് സാധ്യത.
സുരക്ഷാ നിർദ്ദേശം / ജാഗ്രതാ നിർദ്ദേശം
യാത്രക്കാരും, വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. അധിക ജാഗ്രതയും സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ കര്‍ശനമായ പാലനവും നിർബന്ധമാണെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam