
റിയാദ്: വാട്സ് ആപ്പിലൂടെ കണ്ട് സംസാരിക്കാൻ സൗദി അറേബ്യയിൽ ഉടൻ അനുമതി. വീഡിയോ ഓഡിയോ കോളുകൾക്കുള്ള നിരോധം ഉടൻ നീക്കുമെന്ന് സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്. ഈ സേവനം നടപ്പിലാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇൻറര്‍നെറ്റ് സ്പീഡും വളരെയധികം കൂട്ടിയിട്ടുണ്ട്.
സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൗദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്. എന്നാല്‍ ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി സൗദിയില്‍ ഓണ്‍ലൈന്‍ േകാളുകള്‍ ലഭ്യമാവുകയും ചെയ്തു. വാട്ട്സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ട്. ഉടൻ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ വാട്ട്സ് അപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അലി അല്‍മുതൈരി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam