യുഎഇയിലും വാട്‍സ്ആപ് പണിമുടക്കി

By Web TeamFirst Published Jan 19, 2020, 9:20 PM IST
Highlights

വോയിസ് മെസേജുകളോ ഫോട്ടോകളോ അയക്കാന്‍ കഴിയുന്നില്ലെന്നാണ് യുഎഇയിലെ വാട്സ്ആപ് ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. കേരളത്തിലടക്കം ഈ പ്രശ്നം നേരിട്ടു. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ സ്ഥലങ്ങളില്‍ വാട്സ്ആപിന് തകരാറുകളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബി: യുഎഇയിലും വാട്സ്ആപിന്റെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വൈകുന്നേരം താറുമാറായി. ലോകത്ത് ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ സമാനമായ അവസ്ഥയുണ്ടായെന്ന് ഇത്തരം പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടര്‍ ഡോട്ട് കോം വ്യക്തമാക്കി.

വോയിസ് മെസേജുകളോ ഫോട്ടോകളോ അയക്കാന്‍ കഴിയുന്നില്ലെന്നാണ് യുഎഇയിലെ വാട്സ്ആപ് ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. കേരളത്തിലടക്കം ഈ പ്രശ്നം നേരിട്ടു. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ സ്ഥലങ്ങളില്‍ വാട്സ്ആപിന് തകരാറുകളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍ അടക്കമുള്ള മീഡിയ ഫയലുകല്‍ എന്നിവ അയക്കാനോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനോ സാധിച്ചിരുന്നില്ല. എന്നാല്‍ ടെക്സ്റ്റ് മേസേജുകള്‍ക്ക് പ്രശ്നമുണ്ടായിരുന്നില്ല. ആന്‍ഡ്രോയിഡിന് പുറമെ ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ക്കും ഇത് തന്നെയായിരുന്നു അനുഭവം.
 

click me!