
കുവൈത്ത് സിറ്റി: കുവൈത്തിലെ എക്യുസ്ട്രൈൻ കുതിര സവാരി ട്രാക്കിൽ വെച്ച് അജ്ഞാതനായ ഒരാൾ ഒരു കുതിരയെ പലതവണ കുത്തിയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുതിരയെയും അതിന്റെ ഉടമയെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താനും പ്രതിയെ പിടികൂടാനും അധികൃതർ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ചും തുടർന്ന് കുതിരയെ കുത്തിയതിനെക്കുറിച്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് സെന്‍ററിന് റിപ്പോർട്ട് ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് സംഭവസ്ഥലത്ത് എത്തുകയും ആക്രമണത്തിന്റെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പ്രതി കുതിരയുടെ ഉടമയെ കുത്താൻ ശ്രമിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, കുതിര അതിന്റെ ഉടമയെ സംരക്ഷിക്കാൻ ഇടപെടുകയും കുത്തേൽക്കുകയുമായിരുന്നു.
Read Also - വ്യാജ ഐഡി കാണിച്ച് മോഷണം, സുരക്ഷാ ഉദ്യോഗസ്ഥനായി വേഷം മാറി പ്രവാസികളെ കൊള്ളയടിച്ചു; യുവാവ് അറസ്റ്റിൽ
അന്വേഷണത്തിന്റെ ഭാഗമായി കുതിരയുടെ ഉടമയുടെ മൊഴി രേഖപ്പെടുത്തുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. പ്രതിയെ പിടികൂടിയാൽ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ