കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തി; പ്രവാസി വനിതയെ അറസ്റ്റ് ചെയ്‍തു

Published : Nov 07, 2021, 08:43 PM ISTUpdated : Nov 07, 2021, 08:45 PM IST
കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തി; പ്രവാസി വനിതയെ അറസ്റ്റ് ചെയ്‍തു

Synopsis

ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ ടാറ്റൂ ചെയ്‍ത ബ്രിട്ടീഷ് വനിതയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് നടപടി.

കുവൈത്ത് സിറ്റി: മതവികാരം വ്രണപ്പെടുത്തിയതിന് ( violating religious sentiments) കുവൈത്തില്‍ (Kuwait) വിദേശ വനിതയ്‍ക്കെതിരെ നടപടി. ഒരു ബ്രിട്ടീഷ് വനിതയ്‍ക്കെതിരെയാണ് (British woman)  കേസെടുത്തിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്‍തെന്നും കുവൈത്തിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈത്ത്' (https://www.timeskuwait.com/) റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു കുവൈത്ത് സ്വദേശിയാണ് കേസിലെ പരാതിക്കാരന്‍. രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ച് താന്‍ കണ്ട ബ്രിട്ടീഷ് വനിത ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ ടാറ്റൂ ചെയ്‍തിരിക്കുന്നതായി കാണിച്ചാണ് അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. തുടര്‍ന്ന് താമസ സ്ഥലത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്‍തതായാണ് റിപ്പോര്‍ട്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ