റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല.
റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്പോർട്ട് അധികൃതർ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നുവർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍
എന്നാൽ പഴയ സ്പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാനാവും. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കിയത് 1,68,000 കേസുകളില്‍
റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ കോടതികള്‍ മൂന്നര വര്‍ഷത്തിനിടെ 1,68,000 തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നഗരങ്ങളില്‍ ലേബര്‍ കോടതികളും മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ജനറല്‍ കോടതികളില്‍ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളുമാണ് തൊഴില്‍ കേസുകള്‍ പരിഗണിക്കുന്നത്.
2018 നവംബറിലാണ് സൗദിയില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് ലേബര്‍ ഓഫീസുകള്‍ക്ക് കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളെ പോല പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ലേബര്‍ കോടതികള്‍ 63,000ലേറെ വിധികള്‍ പ്രസ്താവിച്ചു. ഈ വര്‍ഷം ഇതുവരെ 20,000ലേറെ തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിച്ചിട്ടുണ്ട്.
എട്ട് തസ്തികകളിൽ ഇനി പ്രവാസികളെ നിയമിക്കാനാവില്ല; നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം
മൂന്നര വര്‍ഷത്തിനിടെ ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രഖ്യാപിച്ച കേസുകളില്‍ 60,000ലേറെയും വേതനവുമായി ബന്ധപ്പെട്ടവയാണ്. കോടതികള്‍ വിധികള്‍ പ്രസ്താവിച്ച തൊഴില്‍ കേസുകളില്‍ 35 ശതമാനം ഈ ഗണത്തില്‍പ്പെടുന്നവയാണ്.
