
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ മറ്റൊരാള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സൗദി യുവാവിനെ റിയാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോയില്‍ ലൈംഗികച്ചുവയോടെ യുവാവ് മറ്റൊരാള്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മു അജബ് ഉത്തരവിട്ടിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
Read More: വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും
റസ്റ്റോറന്റില്‍ വെച്ച് അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ ചിത്രീകരിച്ചു; സൗദിയില്‍ യുവതിക്ക് 48 മണിക്കൂര്‍ തടവുശിക്ഷ
റിയാദ്: സൗദി അറേബ്യയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തിയ യുവതിക്ക് തടവുശിക്ഷ. ജിദ്ദയിലാണ് സംഭവം. ദമ്പതികളും പ്രതിയായ യുവതിയും സൗദി പൗരന്മാരാണ്. ജിദ്ദ ക്രിമിനൽ കോടതിയാണ് യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ വിധിച്ചത്.
ജിദ്ദ ബീച്ചിലെ റെസ്റ്റോറന്റിൽ സ്വദേശി പൗരനും ഭാര്യയും ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. റസ്റ്റോറന്റില്‍ വെച്ച് ഇവരുടെ ദൃശ്യങ്ങൾ മറ്റൊരു യുവതി മൊബൈൽ കാമറയിൽ പകർത്താൻ തുടങ്ങി. അനുവാദമില്ലാതെ വീഡിയോ എടുക്കുന്നതിനെ ദമ്പതികൾ ചോദ്യം ചെയ്തു. അപ്പോൾ പ്രതിയായ യുവതി അസഭ്യം പറയുകയും വീഡിയോ പകർത്തൽ തുടരുകയും ചെയ്തു. തങ്ങളുടെ സ്വകാര്യത ലംഘിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത യുവതിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശി പൗരൻ കോടതിയെ സമീപിക്കുകയായിരുന്നു.
Read More: മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തിയത് വീട്ടിലെ ഫ്രിഡ്ജില്‍; യുവാവ് അറസ്റ്റില്‍
കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചതിനാണ് യുവതിക്ക് ശിക്ഷ നൽകിയതെന്നും ഭാവിയിൽ ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കില്ലെന്ന് പ്രതി പ്രതിജ്ഞയെടുക്കണമെന്നും കോടതി വിധിച്ചു. പരാതിക്കാരന്റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവരെ ചീത്ത വിളിച്ചിട്ടില്ലെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. തനിക്കെതിരെ ദമ്പതികളുടെ ഭാഗത്തു നിന്നുണ്ടായ ആക്ഷേപകരമായ വാക്കുകളുടെ തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും അവർ ന്യായീകരിച്ചെങ്കിലും അനുവാദമില്ലാതെ വീഡിയോ എടുത്തതിനും അന്യരായ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചതിനും പ്രതിയെ ശിക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ