
കുവൈത്ത് സിറ്റി: സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്ന കമ്പനികൾ പാലിക്കേണ്ട പ്രധാന ആവശ്യകതകൾ വ്യക്തമാക്കി മാൻപവർ അതോറിറ്റി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തൊഴിലാളികളുടെ ശമ്പളം നിശ്ചിത തീയതി കഴിഞ്ഞ് ഏഴാം ദിവസത്തിനകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം അതോറിറ്റി വ്യക്തമാക്കി. ഈ ആവശ്യം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊഴിലുടമകൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം.
200ലധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ യോഗ്യതയുള്ള നഴ്സിന്‍റെ മേൽനോട്ടത്തിൽ ഒരു പ്രാഥമിക ശുശ്രൂഷാ മുറി നൽകുക എന്നത് അതോറിറ്റി എടുത്തുപറഞ്ഞ പ്രധാന ആവശ്യകതകളിൽ ഒന്നാണ്. കൂടാതെ, തൊഴിലാളികളുടെ താമസസ്ഥലം ഉദ്ദേശിച്ച പ്രവർത്തനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അതോറിറ്റി കർശനമായി നിരോധിച്ചിട്ടുണ്ട്.
Read Also - ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്
ഭക്ഷണ സാധനങ്ങൾ പരിസരത്ത് സൂക്ഷിക്കുകയാണെങ്കിൽ, ശരിയായ സംഭരണത്തിനായി കമ്പനികൾ എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായി തൊഴിലാളികളുടെ താമസസ്ഥലത്ത് മതിയായ അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ടതിന്‍റെ ആവശ്യകതയും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ