സൗദിയിൽ എല്ലാ മേഖലകളിലും കരുത്തുകാട്ടി സ്ത്രീകൾ, ജവാസത് പൊലീസിൽ 362 പേർ കൂടി ചേർന്നു

Published : Jan 16, 2026, 12:02 PM IST
 jawazat police force

Synopsis

സൗദിയിൽ ജവാസത് പൊലീസിൽ 362 പേർ കൂടി ചേർന്നു. റിയാദിലെ പാസ്‌പോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാസ്‌പോർട്ട് വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് ബിൻ സാദ് അൽ മുറബ്ബഅ് മുഖ്യാതിഥിയായിരുന്നു.

റിയാദ്: സൗദിയിൽ എല്ലാ മേഖലകളിലും കരുത്തുകാട്ടുകയാണ് വനിതകൾ. ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള ജവാസത് (പാസ്പോർട്ട്) വിഭാഗം പൊലീസിൽ പുതുതായി 362 പേർ കൂടി ചേർന്നു. ഇനി എയർപ്പോർട്ടുകളിൽ ഇമിഗ്രേഷൻ സേവനം നൽകാനും വിസ നിയമലംഘകരെ പിടികൂടാനും വനിതാപൊലീസുകാരും കൂടുതലായുണ്ടാവും. ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിെൻറ മുഖ്യകാർമ്മികത്വത്തിൽ, പാസ്‌പോർട്ട് വിഭാഗത്തിലെ (ജവാസാത്) ആറാമത് ബാച്ച് വനിതാ കേഡറ്റുകളുടെ ബിരുദദാന ചടങ്ങ് റിയാദിൽ നടന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 362 വനിതകളാണ് സേവനസജ്ജരായി പുറത്തിറങ്ങിയത്.

റിയാദിലെ പാസ്‌പോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാസ്‌പോർട്ട് വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് ബിൻ സാദ് അൽ മുറബ്ബഅ് മുഖ്യാതിഥിയായിരുന്നു. പുതുതായി പുറത്തിറങ്ങിയ കേഡറ്റുകൾക്ക് മികച്ച രീതിയിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനമാണ് നൽകിയിരിക്കുന്നത്. പാസ്‌പോർട്ട് വിഭാഗത്തിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവുമായ വിഷയങ്ങളിൽ പ്രത്യേക പരിശീലനം, പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനായി പാസ്‌പോർട്ട് സംവിധാനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം എന്നിവയാണ് കേഡറ്റുകൾ പൂർത്തിയാക്കിയത്.

ചടങ്ങിൽ ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനങ്ങൾ ബിരുദധാരികളെ അറിയിച്ച മേജർ ജനറൽ അൽ മുറബ്ബഅ്, രാജ്യസേവനത്തിൽ ഉത്തരവാദിത്തബോധത്തിെൻറ പ്രാധാന്യം ഓർമ്മിപ്പിച്ചു. നമ്മുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് മികച്ച ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനായി ഓരോരുത്തരും പരമാവധി പരിശ്രമിക്കണം എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷാ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിെൻറയും പൊതുസേവന രംഗം ആധുനികവൽക്കരിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുപ്രധാനം, മാമി തിരോധാനക്കേസിൽ ഗൾഫിൽ നാല് പേർ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിൽ, പക്ഷേ തിരിച്ചടിയായി യാത്രാവിലക്ക്
ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു