
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി, ജലീബ് അൽ-ഷുയൂക്ക്, ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ സർവീസുകൾക്കായി വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
റമദാൻ ദിവസങ്ങളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ പ്രവർത്തനം ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 3:00 വരെ ആയിരിക്കും. വെള്ളിയാഴ്ച അവധിയായിരിക്കും. കോൺസുലാർ അറ്റസ്റ്റേഷനായി ബിഎൽഎസ് സെന്ററുകളിൽ ലഭിക്കുന്ന അപേക്ഷകൾ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3:00 മുതൽ 4:00 വരെ അതത് ബിഎൽഎസ് സെന്ററിൽ അപേക്ഷകർക്ക് തിരികെ നൽകും. അടിയന്തര സാഹചര്യങ്ങളിൽ അതേ ദിവസത്തെ അറ്റസ്റ്റേഷനുള്ള അഭ്യർത്ഥനകൾ അടിയന്തരാവസ്ഥയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി കേസ്-ടു-കേസ് അടിസ്ഥാനത്തിൽ തീരുമാനിക്കും.
Read Also - മക്ക-മദീന ഹറമൈൻ ട്രെയിനുകളിൽ സീറ്റുകൾ 18 ശതമാനം കൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ