Latest Videos

ബലിപെരുന്നാള്‍ അവധി; ജവാസാത്ത് ഓഫീസുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

By Web TeamFirst Published Jul 2, 2022, 11:24 PM IST
Highlights

ജൂലൈ 10 ഞായറാഴ്ച  മുതല്‍ 14 വ്യാഴാഴ്ച വരെ എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും.

റിയാദ്: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ജൂലൈ 10 ഞായറാഴ്ച  മുതല്‍ 14 വ്യാഴാഴ്ച വരെ എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും.

വൈകിട്ടത്തെ ഷിഫ്റ്റിലെ പ്രവൃത്തി സമയം റിയാദ് അല്‍ഖര്‍ജ് ഗവര്‍ണറേറ്റില്‍ അല്‍റോഷന്‍ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അല്‍റിമാല്‍ ഡിസ്ട്രിക്ടിലെ പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് നാല് മണി മുതല്‍ ഒമ്പത് മണി വരെയായിരിക്കും. മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റില്‍ ജിദ്ദ തഹ്ലിയ മാള്‍, സെറാഫി മാള്‍, റെഡ് സീ മാള്‍ ജവാസാത്ത് ഡിവിഷനുകളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 വരെയും ആയിരിക്കും. അടിയന്തര സര്‍വീസുകള്‍ക്ക് പൗരന്മാരും വിദേശികളും അബ്ഷീര്‍ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് അപ്പോയിന്റ്‌മെന്റ് മുന്‍കൂട്ടി എടുക്കണം. 

ആഘോഷക്കാലത്തെ ആകാശക്കൊള്ളയ്‍ക്ക് അറുതിയില്ല; നാട്ടിലെത്തി തിരിച്ച് പോകാന്‍ പ്രവാസിക്ക് ലക്ഷങ്ങള്‍ വേണം

കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രൊജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായി ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്. സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോ മേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കുള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരും വര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്സിറ്റികളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഏതെല്ലാം മേഖലകളിലാണ് സൗദിവല്‍ക്കരണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്. 

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഇക്കാര്യത്തില്‍ ഓരോ മേഖലകളുടെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു. ഓരോ മേഖലയെയും കുറിച്ച് സമഗ്ര സര്‍വേ നടത്തി, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിവല്‍ക്കരണ തീരുമാങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു. ഈ വര്‍ഷം 30 സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി വകുപ്പ് മന്ത്രി എന്‍ജി. അഹ്മദ് അല്‍രാജ്ഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

click me!