നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ദിവസങ്ങൾ മാത്രം, 27കാരനായ പ്രവാസി മലയാളി എഞ്ചിനീയർ മരിച്ചു

Published : Jan 14, 2026, 03:59 PM IST
malayali engineer died

Synopsis

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി യുവ എഞ്ചിനീയർ സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം സ്വദേശിയാണ് മരണപ്പെട്ടത്. 27 വയസ്സായിരുന്നു. 

റിയാദ്: ഏതാനും ദിവസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി യുവ എൻജിനീയർ സൗദിയിൽ മരിച്ചു. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി പുളിക്കൽ നരികുത്ത് നൂർജഹാെൻറയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്‍റെയും മകൻ അഫ്‌സലുൽ ഹഖ് (27) ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രിശ്യയിലെ ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

നിലവിൽ മൃതദേഹം ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി ഭർത്താവ് ഫൈസൽ ഫാഹിം (കോഴിക്കോട് ഗ്രിൽ, വാസ്കോ), സാമൂഹിക പ്രവർത്തകൻ ജലീൽ, പ്രവാസി വെൽഫെയർ പ്രവർത്തകൻ അൻവർ ഫസൽ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു. സഹോദരങ്ങൾ: അജ്മൽ, നജ്‌ല. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജുബൈലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന, ഇന്ത്യക്കാരനടക്കം രണ്ട് യാത്രക്കാർ പിടിയിൽ, കൈവശം ഹാഷിഷും കഞ്ചാവും
റെസിഡൻഷ്യൽ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നു, പകരം ലേബർ സിറ്റികൾ, വിപുലമായ പദ്ധതി കുവൈത്തിൽ ഒരുങ്ങുന്നു